മരിക്കാത്ത ഓർമ്മകൾ

സാവിയോ വിൽസൺ നവംബർ 07 , 2017

വെള്ളത്തുള്ളികൾ മുഖത്തു പതിച്ചപോഴാണ് അവൾ മയക്കത്തിൽ നിന്നുണർന്നത്. ബസ്സ് കുന്ദoകുളം കഴിഞ്ഞതേയുള്ളൂ. ഇനിയും മൂന്നു മണിക്കൂറെടുക്കും എറണാകുളത്തെത്താൻ. സീറ്റിൽ നേരെയിരുന്ന അവൾ കൈയ്യിലെ ബാഗ് തുറന്നു.അതിൽ നിന്നും ആ invitation card പുറത്തെടുത്തു............ . ജീവിതത്തിന്റെ അടുത്ത അദ്ധ്യായം ഈ വരുന്ന July 6 ,രാവിലെ 10 നും 11 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ Dr.jithinനോടൊപ്പം ആരംഭിക്കുകയാണ്....... ഒരു പക്കാ arranged marriage.24 കഴിഞ്ഞപ്പോഴേ പ്രായം അധിക്രമിച്ചെന്ന പരാതിയുമായി വന്ന ബന്ധു ജനങ്ങൾക്കും അയൽക്കാർക്കുമുള്ള അമ്മയുടെ മറുപടി !! ആരെയൊക്കെ ക്ഷണിക്കണം എന്ന ചോദ്യത്തിന് വലിയ confution ഒന്നും ഉണ്ടാക്കാനായില്ല. college ലേയും സൗഹ്യദങ്ങളിൽ ഇന്നും contact ൽ ഉള്ളവർ വിരലിലെണ്ണാവുന്ന നമ്പറിലേക്ക് ചുരുങ്ങിയിരിക്കുന്നു!! സ്നേഹയെ നേരിട്ടു തന്നെ ക്ഷണിക്കണം എന്നായിരുന്നു മനസ്സിൽ.college പഠനത്തിൽ വീണു കിട്ടിയ നല്ല സൗഹൃദ്യം..... . എറണാകുളത്ത് ജോലി കിട്ടാതിനു ശേഷം അവൾ വിളിച്ചപ്പോഴാണ് collegൽ Senior ആയിരുന്ന Nowfal അവളുടെ കൂടെയാണ് work ചെയ്യുന്നതെന്നറിയുന്നത്.സാധിച്ചാൽ അയാളെക്കൂടെ ക്ഷണിക്കാമെന്നോർത്താണ് 2invitation Card കയ്യിൽ കരുതിയത്. College ൽ കുറച്ചു കാലം ആരാധിച്ചു കൊണ്ടു നടന്നതല്ലേ !! അതോർത്തപ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൾ തുടച്ചു കളഞ്ഞു............ . College union സമരങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ ഇതിനപ്പുറമൊന്നും തന്നെ College നെക്കുറിച്ചറിയാമായിരുന്നില്ല.... ആദർശങ്ങളിലും കാഴ്ച്ചപ്പാടുകളിലും തോന്നിയ ഒരു respect, അതായിരുന്നു ഉള്ളടക്കം......... ആരോ തികച്ചുംoffical ആയി പരിച്ചയപ്പെടുത്തി. അന്ന് ഒട്ടും പ്രതീക്ഷിക്കാതെ College Magazine ൽ അച്ചടിച്ചുവന്ന, തനെഴുതിയ ഏതോ പൊട്ടകവിതയെNowfal പ്രശംസിച്ചു....... അന്നു മുതൽ തന്റെ കവിതകളെ താനും പ്രണയിച്ചു തുടങ്ങി.............. . പിന്നീട് വല്ലപ്പോഴും ദുരത്തു നിന്നു കാണുമ്പോൾ ഹൃദയം ശക്തിയായി മിടിക്കാറുണ്ടായിരുന്നത് താനറിയാറുണ്ടായിരുന്നു! നേരിൽ കണ്ടിട്ടുള്ള വിരളമായ അവസരങ്ങളിൽ പരിചയം ഓർത്തെടുത്തു കൊണ്ട് മുഴുവനാക്കാത്ത ഒരു ചിരി ,അതിനപ്പുറം ഒന്നും തന്നെ ഉണ്ടായിരുന്നില്ല............... . കലാലയ ജീവിതത്തിലെ ആരാധനാപാത്രങ്ങളെക്കുറിച്ച് വായിച്ചും കേട്ടും പരി്ചയമുണ്ടായിരുന്നതുകൊണ്ട് അതിന് അധികം നിറം നൽക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു ...... എങ്കിലും പലയിടങ്ങളിലും വീണ്ടും പ്രതീക്ഷിച്ചു ഒരു കണ്ടുമുട്ടൽ, തിരക്കിനിടയിൽ നിന്നും പരിചയമുള്ള മുഖം ...... പക്ഷേകണ്ടില്ല! ഒരു പക്ഷേ ഇങ്ങനെയൊരു കണ്ടുമുട്ടലായിരിക്കാം എഴുതപ്പെട്ടത്....... . ഇനി അതൊരറിയപ്പെടാതെ പോയ പ്രണയമായിരുന്നുവോ?? ആരാധയും, മിടിപ്പുകളിലെ വേദനയും പ്രതീക്ഷയും എല്ലാമുണ്ടായിരുന്നു ..... പക്ഷെ അതിലൊക്കെ ഒരു Pain അത് missing ആയിരുന്നില്ലേ ??ചിന്തകളിൽ നിന്നുയർന്ന ആ ചോദ്യത്തിന് ശരിയാണെന്ന അർത്ഥത്തിൽ തലക്കുലുക്കി കൊണ്ട് അവൾ ചിരിച്ചു......... സ്നേഹയെ കണ്ടു സംസാരിക്കുന്നതിനിടയിൽ ചോദിച്ചു നൗഫൽ ഏട്ടൻ ഇവിടെയാണെന്നല്ലേ പറഞ്ഞത്?വറ്റുവാണേൽ അയാളേം കൂടെ ക്ഷണിക്കാമെന്നോർത്തിരുന്നു ഞാൻ " അതിനെന്താ?He will be the cabin .നീ ഇവിടെ ഇരിക്ക് ഞാൻ വിളിച്ചിട്ടു വരാം... അവൾ തിരിഞ്ഞു നടന്നപ്പോൾ തോന്നി, വേണ്ടായിരുന്നു...... തന്നെ ഓർമ്മിക്കാൻ വഴിയില്ല.. ഇനി സ്വയം പരിചയപ്പെടുത്തി..... ആദ്യം മുതൽ ......ശ്ശെ വേണ്ടായിരുന്നു.... . ദൂരെ നിന്നു വരുന്നതു കണ്ടപ്പോഴോ ഉള്ളിലൊരു തീയാളി.... എന്തിനാ ദൈവമേ ഈ മിടിപ്പിങ്ങനെ കൂട്ടുന്നത് ?? ഒരു വിദ്യാർത്ഥി യിൽ നിന്നും Profesional ലേക്കുള്ള വേഷപ്പകർച്ചയല്ലാതെ മറ്റു മാറ്റങ്ങളൊന്നു തോന്നിയില്ല ദൂരെ നിന്നേചിരിച്ചു കൊണ്ടായിരുന്നു വരവ് അർച്ചന.what a pleasant Surprise !! . ദൈവമേ എന്റെ പേരറിയാം ...... പിന്നെ എന്തൊക്കെയുണ്ട്? സുഖമാണോ? ഇപ്പോഴും എഴുതാറുണ്ടോ? അവളുടെ കണ്ണുകൾ വിടർന്നു .... ദൈവമേ ഇതൊക്കെ എങ്ങനെ?? സുഖമായിരിക്കുന്നു ..... ഏട്ടനോ?? സുഖം..... നമുക്കൊരു കോഫി ആയല്ലോ ?? cofteria ൽ മൂന്ന് കോഫി order ചെയ്ത്.ഒരു corner ൽ അവർ ഇരുന്നു.'' "അർച്ചനയുടെ കല്യാണമാണ് നൗഫൽ ഏട്ടാ സ്നേഹയാണ് പറഞ്ഞത് ......... കല്യാണം"!! എന്നിട്ട് പറഞ്ഞില്ലല്ലോ .. മുഖത്തേ പ്രസാദം മങ്ങിയോ? ഹേയ് അങ്ങനൊന്നും ചിന്തിക്കാൻ പാടില്ല ..... അവൾ Invitation card നീട്ടി വരുന്ന July 6 ന് ഏട്ടൻ വരണം...... മറുപടി ഒരു ചിരിയായിരുന്നു .... തനിക്കു പരിചയമുള്ള മുഴുവനാവാത്ത ആ പഴയ ചിരി ...... പിന്നിട് സ്നേഹയാണ സംസാരിച്ചത് സാരിയുടെ നിറമെന്താണ്? എവിടെ നിന്നും വാങ്ങി?അപ്പോഴാണ് സ്നേഹക്ക് ഒരു call വന്നത്...... അവൾ ഫോണുമായി നടന്നു നീങ്ങി..... പിന്നെ മൂന്നുcoffecupകളും അവളും അയാളും മാത്രം..... എന്താണിത്ര നിശ്ശബ്ദതയി?? അവൾ തന്നെ തുടക്കമിടാമെന്ന് നിശ്ചയിച്ചു.. ഏട്ടനിവിടെ എത്ര നാളായി? മറുപടിയില്ല ..... Invitation card ൽ നോക്കി ഏതോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു അയാൾ...... അവൾ പിന്നേയും വിളിച്ചു '' നൗഫലേട്ടാ..... ചിന്തകളിൽ നിന്നെന്ന പോലെ അയാൾ പതുകെ തലയുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ആർദ്രമായ സ്വരത്തിൽ അയാൾ പറഞ്ഞു...... " അർച്ചന, നമ്മൾ ഇതിനു മുൻപെപ്പഴോ കണ്ടുമുട്ടേണ്ടവരായിരുന്നു ...... അവളുടെ മുഖത്തെ ചിരി മാഞു...'' College ൽ നിന്നും ഇറങ്ങിയതിനു ശേഷം പ്രതീക്ഷിച്ചിരുന്നു വീണ്ടുമൊരു കണ്ടുമുട്ടൽ:. നേരിട്ടു Contact ചെയ്യാൻ ഏന്തു കൊണ്ടോ കഴിഞ്ഞില്ല .....കണ്ടുമുട്ടിയ ഈ ദിവസം ഇങ്ങനെയും ..... ഒരു പക്ഷേ ഇങ്ങനെയായിരിക്കാം വിധിച്ചത്... പിന്നേയും മൗനം.... ഒരു നെടുവിൽപ്പിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു....iam sorry.... ഞാനെന്തൊക്കെയോ പറഞ്ഞു ... ഒന്നും മനസ്സിൽ വെയ്ക്കരുത്..... കല്യാണത്തിന് പറ്റിയാൽ വരാം .....wish you happy married life.... തുറക്കാൻ തുടങ്ങിയതെന്തോ പെട്ടന്ന് അടച്ചു വെച്ചതു പോലെ....അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല ..... ഉള്ളിൽ നടക്കുന്നതെന്താണെന്ന് അവർക്കു മനസ്സിലായില്ല ..... കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി അവരോട് യാത്ര പറഞ്ഞ് തിരികെ വരുമ്പോൾ അവൾക്കൊരു പിടച്ചിൽ അനുഭവപ്പെട്ടു...... Missing ആണെന്നു കരുതിയ ആ pain അവളിൽ പടർന്നു കയറുകയായിരുന്നു.... ബസ്സിൽ കയറിയപ്പോൾjithin വിളിക്കുന്നുണ്ടായിരുന്നു.....phone silent ലാക്കി അവൾ Bus ന്റെ പിൻസീറ്റിലേക്ക് ചാഞ്ഞിരുന്നു..... ആ ദിവസം സമ്മാനിച്ച വേദനയെ സ്വപ്നമാക്കുവാനായി അവൾ കണ്ണുകളടച്ചു.... അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ ആ മിഴിനീർത്തുള്ളിക്ക് ഒരു പാടർത്ഥങ്ങളുണ്ടായിരുന്നു .......
അഭിപ്രായങ്ങൾ
നിങ്ങളുടെ അഭിപ്രായം