"എനിക്കുള്ളതെല്ലാം നിങ്ങളെടുത്തുകൊള്ളുക-
എന്‍റെ യൗവ്വനം മുഴുവന്‍ എടുത്തുക ൊള്ളുക
പകരം എനിക്കെന്‍റെ നഷ്ടമായ കുട്ടിക്കാലം തിരികെ തരിക.....
എനിക്കെന്‍റെ കുസൃതികളും, കളികൂട്ടുകാരെയും
മഴതുള്ളികളെയും തിരികെ തരിക ”
ഭൂതകാലത്തിന്‍റെ താളുകള്‍ വായിക്കാന്‍ നല്ല രസമാണ്.... ചിലതൊക്കെ സാക്ഷ്യപ്പെടുത്തുകയും ഓര്‍മിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്യ്തുകൊണ്ട് അവ കണ്മുമ്പിലൂടെ ഒരിക്കല്‍കൂടി കടന്നുപോകും.....
ഒരു ചെറുചിരിയോടും മനസിലെ കുറച്ച് വേദനയോടെയും ഞാന്‍ മനസിലാകുന്നു
എനിക്കുണ്ടായ മാറ്റങ്ങളെ..... പലതും മാറിയിട്ടും ചുടലവരെ പിന്തുടരാനുള്ള മാറാത്ത ഭംഗികളെ......
ജീവിതത്തിന്‍റെ ഏടുകളെ ചോരത്തിളപ്പിന്‍റെ വേഗത്തില്‍ മറിച്ചുകൊണ്ടിരുന്ന ഈ തീക്ഷ്ണ യൗവ്വനകാലത്ത് ആ നഷ്ടം പലപ്പോഴും കണ്മുന്‍പില്‍ വന്നു നില്‍ക്കുന്നു. . വിടര്‍ന്ന കണ്ണുകളോടെ പ്രകൃതിയെ സൂഷ്മതയോടെ നിരീക്ഷിച്ചു. മഷി തണ്ടിന്‍റെയും സ്ലേറ്റ് പെന്‍സിലിന്‍റെയും കൈതണ്ടിലൂടെ ഒഴുകുന്ന മാമ്പഴ ചാറിന്റെ മണമുള്ള, നിഷ്കളങ്കമായ ആ ബാല്യകാലം....
അമ്മ എന്ന ദേവതയുടെ സുരക്ഷിതമായ ഗര്‍ഭപാത്രത്തില്‍ ഊറിവരുന്ന പുതിയ ജീവന്‍.... വായ കീറികരഞ്ഞുകൊണ്ട് ആരംഭിക്കുന്ന പുതിയ യാത്ര
നാം എല്ലാം മടക്കിപിടിച്ചിരികുന്ന കുഞ്ഞുകൈപത്തിക്കുള്ളില്‍ നാം എല്ലാം ഒരു ഭൂലോകം ഒളിപിച്ചുവച്ചിരികണം. നമുക്ക് മാത്രം തുറന്നു കാണാനായി വാശിയോടെ കരുതിവച്ചത്......
അമ്മയുടെ മടിത്തട്ടില്‍ അമ്മിഞ്ഞപാലിന്റെ പകര്‍ന്നുതന്ന സ്നേഹം........
മുന്നില്‍ വന്നുപെടുന്ന എല്ലാത്തിനെയും പിടിച്ചു വായിലാകുന്ന കുസൃതി
പല്ലിലാത്ത മോണകാട്ടി നിറഞ്ഞു ചിരിച്ചിരുന്ന കുഞ്ഞിനാളും ഒരുപക്ഷെ നമ്മളില്‍ പലരുടെയും ചിരിയുടെ മാസ്മരികത ഏവരെയും പുളകം കൊള്ളിച്ചു നാളുകളും അതായിരിക്കും....മൂന്നാം വയസിലെ മുചിപിരാന്തായും നാലാം വയസിലെ നട്ടപ്യ്രാന്തും കൂടെ വളര്‍ന്ന പിടിവാശി . . . കണ്ണുകളിറുക്കി കൈമുഷ്ടി ചുരട്ടി വലിയവായില്‍ വാശിപിടിച്ച് കരയുമ്പോ എന്തൊരു ആവേശമായി മോനെ എന്ന് അമ്മ ചോദിക്കുമായിരുന്നു ചിലപ്പോ രണ്ടടിയും കിട്ടും, എന്നാലെന്താ കാര്യം നടക്കുമല്ലോ....
അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി ആദ്യമായി സ്കൂളില്‍ പോയതും ക്ലാസ്സിലെ അപരിചിത്വത്തിനിടയില്‍ തിരിച്ചു പോകുന്ന അച്ഛന്‍ പിന്നാലെ വലിയ വായില്‍ നിലവിളിച്ചു ഓടിയ ഒരു ചിത്രം ഓര്‍മയില്‍ എവിടെയോ പച്ചപിടിചിരിക്കുന്നു. വാരിയെടുത്തു ഉമ്മവെച്ചു തിരികെ ക്ലാസ്സില്‍ കൊണ്ടിരുത്തി അച്ഛന്റെ പൊന്നുമോന്‍ പഠിച്ചു വെല്ല്യേ ആളാകണ്ടേ..? ഈ സ്നേഹമാകുന്ന വാക്കുകളിലൂടെ ആശ്വസിപിച്ചു വീണ്ടും തിരിച്ചു പോകുമ്പോ വല്ലാതെ വേദനിപിച്ചിരുന്നു. (പിന്നീടു ഉയിര് കൊടുത്ത് സ്നേഹിച്ച പലതും വിട്ടകന്നപോഴും അതേ വേദനയും നിസ്സഹായതയും കണ്മുമ്പിലൂടെ കടന്നുപോയി...)
അതു മിഴിതുമ്പത്തു ഊറി നിന്ന കണ്ണുനീര്‍ ആദ്യമായി തുടച്ച അദ്ധ്യാപിക എഴുതുവാനായി പൊട്ടിയ സ്ലേറ്റ് പെന്‍സില്‍ നീട്ടിയ ആദ്യസുഹൃത്ത്...ഉമ്മയുടെ കടയിലെ തിളങ്ങുന്ന കുപ്പിയിലെ കാരക്കമിട്ടായി വാങ്ങാന്‍ അപ്പന്‍റെ പോകറ്റില്‍ നിന്നും മോഷ്ടിച്ച അമ്പത് പൈസ.....
ആദ്യത്തെ മോഷണം.....
കുറ്റബോധം കൊണ്ട് താഴ്ന്ന തലയുമായി അച്ഛന്റെ മുന്നില്‍ ചെന്ന് തെറ്റ് ഏറ്റുപറഞ്ഞ് കരഞ്ഞ എന്നെ വാരിയെടുത്തു കൈനിറയെ മിട്ടായി വാങ്ങിത്തന്ന സ്നേഹമായിപ്പ്
അന്നൊരുപാട് കൊതിച്ചിരുന്നു വലുതാകാന്‍..
അച്ഛനെ പോലെ മുണ്ടെടുക്കാന്‍.....മീശവെക്കാന്‍
അന്ന് ചേച്ചിടെ കൂടെ കണ്ണന്‍ ചിരട്ടയില്‍ വേവിച്ചയെലകൊമ്പിളില്‍ വിളമ്പിയ സ്വാദ് ഉറുനാ മണ്ണപ്പങ്ങള്‍.....
വള്ളിപടർപുകളില്‍ നിന്നും പറിച്ചെടുത്ത പച്ചനോട്ടുകളുമായി പിടക്കുന്ന മാവില വിത്തുകളെ വാങ്ങാനോടിയ കാലം…. ചിരട്ടത്രാസി അളനെടുത്ത മണലരി കൊണ്ടുണ്ടാക്കിയ ആവി പാറുന്ന ചോറും മന്ദാരത്തിന്റെ ഇലകള്‍ ചുട്ടെടുത്ത പപ്പടവും മുമ്പിലിരുന്ന വീട്ടുകാരനും മക്കള്‍ക്കും വിളമ്പി നിര്‍വൃതിയോടെ സാരിയായി കള്ളിതോര്‍ത്തു കൊണ്ട് മുഖമൊപ്പി ലക്ഷണമൊത്ത വീട്ടമ്മയായും
“കുട്ടിപ്പെര കെട്ടി” കഞ്ഞി വെക്കാന്‍ മൂന്ന് കല്ലുകള്‍ കൊണ്ട് അടുപ്പുണ്ടാക്കിയത്.... കഞ്ഞിമൂലയില്‍ നിന്നും കുറച്ചുമാറി ചുള്ളികമ്പുകള്‍ കുഴിച്ച കിണറ്റിലേക്ക് കോപ്പയില്‍ കൊണ്ടുവന്ന വെള്ളമൊഴിച്ച് നിറഞ്ഞു നില്‍ക്കുന കിണറിനെ നോക്കി നിന്നത്......
അന്നൊക്കെ അച്ഛനായും അമ്മയായും മകനും മകളുമായി തകര്‍ത്തഭിനയിച്ച കളികൂട്ടുകാര്‍.....
ഓര്‍ത്തു കിടക്കുമ്പോള്‍ എല്ലാം ഒരു സിനിമ പോലെ കണ്മുന്നില്‍ ഓടി വരുന്നു. അടുക്കും ചിട്ടയും ഇല്ലാത്ത പലരംഗങ്ങള്‍....
ബാല്യം കൈവിട്ടെതെനാണെന്നറിയില്ല......
ആദ്യമായി രഹസ്യമായ സ്വപ്നങ്ങള്‍ ഉണ്ടായെപോഴായിരിക്കാം...
അതെ സമൂഹം കുട്ടികളി അവസാനിപ്പിക്കാറായി, നീ വലിയ കുട്ടിയായി എന്ന് പറഞ്ഞുതുടങ്ങിയപ്പോള്‍ അറിയാതെ ബുദ്ധി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോഴോ?
ഇന്നി തിരക്കിനിടയില്‍ മാറ്റിവെക്കുന്ന കുറച്ച് സമയത്തില്‍ വെറുതെ മറച്ചുനോക്കിയ ഏടുകള്‍ കിടയില്‍ പൌഡര്‍ഇട്ടു സൂക്ഷിച് വച്ച മയില്‍പീലി തുണ്ടും പഴയ കുപ്പിയില്‍ ശേഖരിച്ചു വച്ച മഞാടികുരു പലില്ലാത്ത മോണകാട്ടി ചിരിക്കുന്നു....
എന്നെ തിരിച്ച് വിളിക്കുന്നു....
കണ്ണില്‍ കൗതുകവും ചുണ്ടില്‍ നിഷ്കളങ്കതയും നാവില്‍ കൊഞ്ചലുമായി കുഞ്ഞി കാലടികള്‍ വെച്ച് തിരികെ ചെല്ലാന്‍ എങ്ങനെ ചെല്ലും സുഹൃത്തേ ഈ നീണ്ട യാത്രക്കിടയില്‍ ഞാനാ ഗുണങ്ങളെല്ലാം എവിടെയോ മറന്നു വച്ചില്ലേ......