രാത്രിയുടെ വിരിമാറിൽ...

ആൻസി ജിജി ഫെബ്രുവരി 22 , 2019

ആൻസി ജിജി

രാത്രിയുടെ വിരിമാറിൽ തല ചായ്ച്ചു ഉറങ്ങാതെ കിടക്കുന്ന രാവിൽ എന്റെ കിളിവാതിലുടെ ഒരു കുഞ്ഞു നക്ഷത്രം എന്നും എന്നെ നോക്കി പുഞ്ചിരി തൂകാറുണ്ട്, മുത്തശ്ശി കഥകളിൽ പറയുന്ന പോലെ മരിച്ചു പോയ എന്റെ പ്രിയപ്പെട്ട ആരുടെയോ ആത്മാവാകും, ഒരു ദിവസം നിദ്ര ദേവി എന്റെ കണ്ണുകളെ തഴുകി, അറിയാതെ ഉറക്കത്തിലേക്കു വീണ എന്റെ മുന്പിൽ ആ കുഞ്ഞു നക്ഷത്രം വന്നു, ഇന്ന് എന്നോട് കിന്നാരം പറയാതെ നീ ഉറങ്ങിയോ എന്ന് ചോദിച്ചു, എനിക്ക് വളരെ അത്ഭുതം തോന്നി, എന്റെ കുഞ്ഞു നക്ഷത്രം എന്നെ തേടി വന്നോ, അപ്പോൾ എന്റെ കുഞ്ഞു നക്ഷത്രം എന്നോട് മൊഴിഞ്ഞു, നിനക്കു എന്നേ മനസിലായില്ലേ എന്നു, ഇല്ല എന്നു ഞാൻ പറഞ്ഞു, ഇത്ര വേഗം നീ എന്നെ മറന്നോ എന്നു ചോദിച്ചു എന്റെ കുഞ്ഞു നക്ഷത്രം, ഓർമ്മകൾ എനിക്കു കുറവാണെന്നു എന്ന് എങ്ങനെ പറയും എന്റെ കുഞ്ഞു നക്ഷത്രത്തോടു, എന്റെ മുഖം വാടിയതു കൊണ്ടാവണം കുഞ്ഞു നക്ഷത്രം എന്നോട് പറഞ്ഞു അരുത് നിന്റെ മുഖം വാടരുത്, വാടിയാൽ എനിക്ക് സഹിക്കില്ല, നിന്റെ സന്തോഷം നിറഞ്ഞ മുഖം എന്നും എനിക്കു കാണണം, അതിനു ആണ് ഞാൻ മരിച്ചിട്ടും ഒരു നക്ഷത്രം ആയി നിന്നെ കാണാൻ വരുന്നത്, എന്റെ ഹൃദയം തുടി കൊട്ടി, എന്റെ ആരാണ് ഇത് എന്നെ തേടി വരാൻ, നിനക്കു എന്നെ മനസിലായില്ലേ മീരേ എന്നു ചോദിച്ചു, ഇ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നു ഞാൻ ഓർത്തു, പെട്ടെന്ന് കുഞ്ഞു നക്ഷത്രം എന്റെ തലയിൽ ഒന്ന് തലോടി, എന്റെ ഓർമ്മകൾ എന്റെ ഡിഗ്രി ക്ലാസ്സിൽ എത്തി നിന്നു, ക്ലാസ്സിലെ മിണ്ടാപ്പൂച്ച ആയിരുന്നു ഞാൻ അതുകൊണ്ട് കൂട്ടുകാർ എനിക്ക് ഇല്ലായിരുന്നു, കോളേജിൽ പോകുന്നതും, ഭക്ഷണം കഴിക്കുന്നതും, വീട്ടിലേക്കു ഉള്ള മടങ്ങി പോകും ഞാൻ തനിച്ചു ആയിരുന്നു, എന്നും, ഒറ്റക് നടക്കാൻ ആയിരുന്നു എനിക്കു ഇഷ്ടം, ഒരു ദിവസം പതിവുപോലെ ഞാൻ കോളേജിൽ എത്തി, ഫസ്റ്റ് ഹൗർ കഴിഞ്ഞപ്പോ പുറത്തു ഒരു ബഹളം, പ്രിൻസിപ്പൽ മൈകിലുടെ അന്നൗൻസ് ചെയ്തു ഇന്ന് ഇനി ക്ലാസ്സിൽ ഉണ്ടാവില്ലെന്ന്, പുറത്തു പോയി തിരക്കിട്ടു വന്ന ക്ലാസ്സ്‌മേറ്റ്സ് പറഞ്ഞു ഞങ്ങളുടെ കോളേജ് ചെയർമാൻ നീരജിനെ എതിർ പാർട്ടിക്കാർ ബസ്സ്റ്റാൻഡിൽ ഇട്ടു വെട്ടിയത്രേ, അതിന്റെ സ്ട്രൈക്ക് ആണ്, കോളേജ് ക്യാമ്പസ്‌ മുഴുവൻ ബഹളം, രണ്ടു പാർട്ടിക്കാർ നേരിട്ടു ആക്രോശം, എങ്ങനെ പുറത്തു കടക്കും, ഞാൻ ആകെ ഭയന്നു എന്റെ ബാഗ് എടുത്തു പുറത്തു ഇറങ്ങി പതിയെ ബഹളത്തിന്റെ ഇടയിലൂടെ പുറത്തു കടക്കാൻ നോക്കി, പെട്ടെന്ന് പുറകിൽ നിന്നു ഒരു ശബ്ദം ടി എന്നു വിളിച്ചു, ഞാൻ തിരിഞ്ഞു നോക്കി, ഞങ്ങളുടെ ആർട്സ് ക്ലബ്‌ സെക്രട്ടറി മിഥുൻ ചേട്ടൻ, ചേട്ടൻ എം എ കു ആണ് പഠിക്കുന്നത്, ചേട്ടൻ എന്റെ അടുത്ത് എത്തി, നീ എന്താ ഇ ബഹളത്തിന്റെ ഇടയിൽ തനിച്ചു, നിനക്കു കൂട്ടുകാരില്ലേ, ആരുടെ എങ്കിലും ഒപ്പം പോയി കൂടെ എന്നു ചോദിച്ചു, ഞാൻ ഒന്നും മിണ്ടിയില്ല, എന്നാ വാ ഞാൻ നിന്നെ പുറത്തു എത്തിക്കാൻ, വരാം എന്നു പറഞ്ഞു, ചേട്ടൻ എന്റെ ഒപ്പം വന്നു കോളേജ് ഗേറ്റിന് പുറത്തു എത്തിച്ചു പൊക്കോളാൻ പറഞ്ഞു, എങ്ങനെയോ നടന്നു ഞാൻ ബസ് സ്റ്റോപ്പിൽ എത്തി ബസ് കേറി വീട്ടിൽ എത്തി, അപ്പോഴും ഭയം കാരണം എന്നെ വിറക്കുന്നു ഉണ്ടായിരുന്നു, അമ്മ വന്നു ചോദിച്ചപ്പോ ഒന്നും ഇല്ലെന്ന് പറഞ്ഞു ഞാൻ കിടക്കയിലേക്ക് ചാഞ്ഞു, അപ്പോഴാണ് ഓർത്തത് മിഥുൻ ചേട്ടനു ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ എന്നു, എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ച് പതിവിലും നേരത്തെ ഞാൻ കോളേജിൽ എത്തി മിഥുൻ ചേട്ടനെ കാണാൻ, കോളേജിന്റെ കോമ്പൗണ്ടിൽ ഒന്നും ഞാൻ ചേട്ടനെ കണ്ടില്ല, നിരാശയായി ഞാൻ ക്ലാസ്സിൽ എത്തി എന്റെ സീറ്റിൽ ഇരുന്നു, ബുക്ക്‌ എടുത്തു വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നപ്പോൾ മീരേ എന്നു വിളികേട്ടു, ഞാൻ മുഖം ഉയർത്തി എന്റെ ക്ലാസ്സ്‌മേറ്റ്സ് നിത്യയും, ഷീബയും, ഒന്നും മനസിലാവാതെ ഞാൻ അവരെ നോക്കി, രണ്ടു പേരും എനിക്കു നേരെ കയ്കൾ നീട്ടി നമുക്ക് കൂട്ടുകാരായാലോ എന്നു ചോദിച്ചു, എന്നോട് അധികം സംസാരിക്കാത്ത അവർ കൂട്ടുകാർ ആവാമെന്ന് പറഞ്ഞു കേട്ടപ്പോ ഞാൻ ഞെട്ടി പോയി, എന്റെ മുഖത്തെ ഞെട്ടൽ കാണ്ടാവനം, നിത്യ പറഞ്ഞു മിഥുൻ ചേട്ടൻ പറഞ്ഞത്രേ എന്നെ കൂടെ അവരുടെ ഒപ്പം കൂട്ടാൻ, അങ്ങനെ ഞങ്ങൾ കൂട്ടുകാരായി, എത്രയും പെട്ടെന്ന് മിഥുൻ ചേട്ടനെ കാണാൻ തോന്നി, ഞാൻ അവരോടു എനിക്കു മിഥുൻ ചേട്ടനോട് നന്ദി പറയണം എന്നു പറഞ്ഞു, അവര് പറഞ്ഞു ക്ലാസ്സിൽ ഉണ്ടാവും പോയി നോക്കാമെന്ന്, അവരും എന്റെ ഒപ്പം വന്നു, ചേട്ടന്റെ ക്ലാസ്സിൽ എത്തിയപോ ചേട്ടൻ ഡെസ്കിൽ ഇരുന്നു കൂട്ടുകാരോട് സംസാരിക്കുന്നു, ഞാൻ പതിയെ അടുത്ത് ചെന്നു, എന്നെ ആലില പോലെ വിറക്കാൻ തുടങ്ങി, എന്നെ കണ്ടപ്പോൾ ചേട്ടൻ എന്താ കാര്യം എന്നു ചോദിച്ചു, പെട്ടെന്ന് ഞാൻ താങ്ക്സ് പറഞ്ഞു തിരിഞ്ഞു ഓടി, നിത്യയും, ഷീബയും എന്റെ പുറകെയും, ഓടി ഞാൻ ക്ലാസ്സിൽ എത്തി, അങ്ങനെ ഓരോ ദിവസവും കടന്നു പോയി, ഇതിനിടക്ക് മിഥുൻ ചേട്ടനെ പലപ്പോഴും ഞാൻ കണ്ടു മുട്ടി ആദ്യം ഒക്കെ പരസ്പരം ചിരിച്ചു, പിന്നെ മിണ്ടാൻ തുടങ്ങി, നല്ല കൂട്ടുകാരായി, എന്നും ഞാൻ ക്ലാസ്സിൽ പോകുമ്പോഴും, വരുമ്പോഴും മിഥുൻ ചേട്ടൻ കോളേജ് ഗേറ്റിൽ ഉണ്ടാവും, ഒരു ദിവസം ഷീബയോടൊപ്പം ഞാൻ കോളേജിൽ എത്തിയപോ മിഥുൻ ചേട്ടൻ ഗേറ്റിൽ ഉണ്ടായിരുന്നില്ല, ആൾക്ക് ഇന്ന് എന്താ പറ്റിയെ എന്നു ഓർത്തു ക്ലാസ്സിൽ ചെന്നപ്പോൾ എല്ലാരുടേം മുഖം വല്ലാതെ ഇരിക്കുന്നു, കാര്യം ചോദിച്ചപ്പോ നിത്യ എന്നെ കെട്ടിപിടിച്ചു കരഞ്ഞു, നമ്മുടെ മിഥുൻ ചേട്ടൻ പോയി എന്നു, ഞാൻ ചോദിച്ചു എവിടേക്ക് എന്നു, ഇന്നലെ ഉണ്ടായ ബൈകു ആക്‌സിഡന്റിൽ മിഥുൻ ചേട്ടൻ പോയത്രേ, ബൈക്ക് ഒരു ലോറിയിൽ ഇടിച്ചു അപ്പോൾ തന്നെ മരിച്ചു എന്നു, ഇത് കേട്ടതും ഞാൻ കുഴഞ്ഞു വീണു പോയി, കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിൽ ആണ്, അമ്മ എന്റെ അടുത്ത് ഇരിക്കുന്നു, അലറി കരയാൻ ആയി ഞാൻ നോക്കി, കഴിഞ്ഞില്ല, ചേട്ടന്റെ മരണം ഉണ്ടാക്കിയ ഷോക്കിൽ എന്റെ ശബ്ദം നഷ്ടപ്പെട്ടു, പിന്നെ ഞാൻ ആരോടും ഒന്നും മിണ്ടാതെ ആയി, എന്റെ മുറിക്കുള്ളിൽ ഒതുങ്ങി കൂടി, അങ്ങനെ ഒരു രാത്രിയിൽ ആണ് ഞാൻ എന്റെ കുഞ്ഞു നക്ഷത്രത്തെ കണ്ടത്, അപ്പോഴാണ് എനിക്കു മനസിലായത് കുഞ്ഞു നക്ഷത്രം ആയി എന്റെ അടുത്ത് വന്നത് മിഥുൻ ചേട്ടൻ ആര്എനെന്നു , എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി, അരുത് നീ കരയരുത്, ഞാൻ എന്നും നിന്റെ ഒപ്പം ഉണ്ടാവും നിന്റെ കുഞ്ഞു നക്ഷത്രം ആയി, എന്നിട്ടു എന്റെ കുഞ്ഞു നക്ഷത്രം, എന്റെ മിഥുൻ ചേട്ടന്റെ ആത്മാവ് ആകാശത്തേക്കു പോയി, എന്നിട്ടു എന്നെ നോക്കി പുഞ്ചിരി തൂകി, ഇന്നും പുഞ്ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.
അഭിപ്രായങ്ങൾ
നിങ്ങളുടെ അഭിപ്രായം