ഒരു തമാശ കഥ...!
വിപിൻ ഇടശ്ശേരി
മകള്‍ എഴുന്നേറ്റു വന്നപ്പോള്‍ മുതല്‍ അച്ഛനും അമ്മയും വഴക്കാണ്. സ്ഥിരം പല്ലുതേപ്പിച്ചു കുളിപ്പിക്കാറുള്ള അച്ഛനില്‍ നിന്നും ഒരു സമ്യപനവുമില്ലാതെ വന്നപ്പോള്‍ അവസാനം അവള്‍ തന്നെ കുളിച്ചൊരുങ്ങി. അപോഴും അവര്‍ തമ്മിലുള്ള ലോകമഹായുദ്ധം അതുപോലെ തന്നെ തുടരുന്നുണ്ടായിരുന്നു. സ്കൂള്‍ ബസ് വന്നു ഹോറണടിക്കുമ്പോഴും കുട്ടി അമ്മയെ നോക്കി. ഒരു കൂസലുമില്ല എന്ന് കണ്ടപ്പോള്‍ അടുക്കളയില്‍ നിന്നും രണ്ടു ബ്രെഡ് എടുത്ത് പാത്രത്തിലാക്കി കുട്ടി ബാഗെടുത്ത് ബസിനടുത്തെക്ക് നീങ്ങുന്നു.<!--more--> വളരെയധികം വിഷമത്തോടെ ആ കുട്ടി ബസിലോട്ടടുക്കുംതോറും കണ്ണീര്‍ തുടച്ചു കൊണ്ടിരുന്നു. രക്ഷിതാക്കളിതോന്നും അറിയാതെ യുദ്ധത്തിന്റെ ഉച്ചസ്ഥായിലെത്തി അവസാനം അഗ്നിപര്‍വതം പൊട്ടും പോലെ പൊട്ടിത്തെറിച്ചു ഒരു ഭൂഘണ്ടത്തിന്റെ രണ്ടു ധൃവങ്ങളിലായി ചിതറിക്കിടക്കുന്നു. കുറേ നേരത്തേക്ക് നിശബ്ദത. രണ്ടു പേരുടെയും കണ്ണുകളില്‍ വെറും കോപത്തിന്റെ തീജ്വാലകള്‍ ആളിക്കത്തുന്നു. അതിനിടയില്‍ പെടുന്നവന്‍ ചുട്ടു ചാമ്പലാക്കപ്പെടും എന്നുള്ളത് സുനിശ്ചിതം. വീട്ടിലെ ക്ലോക്കിന്റെ സൂചികള്‍ വേഗം സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ ഇരിപ്പിടങ്ങളില്‍ ഒരു ചലനം പോലും സംഭവിച്ചിട്ടില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഭാര്യ എഴുന്നേറ്റ് പരിശീലനം മതിയാക്കിയ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ശരീരമിളക്കി അകത്തേക്ക് പോയി. തിരിച്ചു വരുന്നത് മൊബൈലില്‍ കുത്തിപ്പിടിച്ചുകൊണ്ട്. മുഖത്ത് നവരസങ്ങള്‍ മിന്നിമാഞ്ഞു പോകുന്നു. പലപ്പോഴും പുച്ഛത്തിന്റെയും കുശുമ്പിന്റെയും പ്രതിഫലനങ്ങളും മുഖത്തു കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ മെല്ലെ തലയുയര്‍ത്തി ഭര്‍ത്താവിനെ നോക്കി. ആളുടെ മുഖത്ത് ഒരു മാറ്റവുമില്ല. അദ്ദേഹം വീര്‍പ്പിച്ച മുഖം അങ്ങിനെ തന്നെ ഓഫിസ് ലാപ്ടോപില്‍ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖത്ത് നിസഹായാവസ്ഥ. ഒരു നിവര്‍ത്തിയുമില്ലെന്ന ഭാവത്തില്‍ വേഗം മൊബൈലില്‍ എന്തോക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ കര്‍ത്തവ്യം നിര്‍വഹിച്ച സംതൃപ്തിയോടെ നെടുവീര്‍പ്പിട്ടു ഫോണ്‍ താഴെ വെക്കുന്നു. അധികം വൈകാതെ തന്നെ ഫോണില്‍ നിന്നും എന്തൊക്കെയോ മെസേജ് കിട്ടുന്ന ശബ്ദങ്ങള്‍ (notifications) പുറപ്പെടാന്‍ തുടങ്ങി. ഓരോ ശബ്ദങ്ങളും ചെവിയില്‍ എത്തിചെരുന്നതിനു മുന്‍പേ തന്നെ ഭാര്യ അത് ചാടിയെടുത്തു നോക്കി അടക്കിയ രീതിയില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതുകണ്ട് സഹിക്കാതെ ഭര്‍ത്താവ് രണ്ടു പഞ്ഞിയുടെ കഷ്ണങ്ങള്‍ ചെവിയില്‍ തിരുകി മൊബൈല്‍ എടുത്തു ഫേസ്ബുക്ക് തുറന്നു. അയാളുടെ കണ്ണുകള്‍ പാതിയോളം പുറത്തു വന്നു, എന്ന് മാത്രമല്ല ശരീരം മുഴുവന്‍ കോപം ഉള്‍ക്കൊണ്ട് എപ്പോള്‍ വേണമെങ്കിലും പോട്ടിത്തെറിക്കാം എന്ന രീതിയിലുമായി. ഭാര്യയുടെ ഫേസ്ബുക്ക് സ്ടാടസ് ആണ് ഇതിനു കാരണം എന്നുള്ളത് വ്യക്തം. ഭര്‍ത്താവുമൊന്നിച്ചുള്ള ഫോട്ടോ "Collage Maker" ല്‍ എഡിറ്റ് ചെയ്ത് “On this special day, I want to say thank you! Thank you for always making me feel like a Princess, for being my best friend and for being the best man a woman could ever wish to have by her side. Happy Valentine's Day to the man of my dreams!” എന്ന സ്ടാടസും കൂടി കണ്ടതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. അധികം വൈകാതെ തന്നെ ഇതിനൊരു മറുപടി കൊടുക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. എന്തൊക്കയോ മൊബൈലില്‍ ചെയ്യുന്നുണ്ട്. കൈകള്‍ ചലിക്കുന്നതിലും വേഗതയില്‍ അയാളുടെ കണ്ണും മൂക്കും ചലിക്കുന്നുണ്ട്. എത്രയും വേഗം അവള്‍ ഇത് കാണണം എന്നുള്ളതാണ് ലക്‌ഷ്യം. ചെയ്തു തീര്‍ത്ത സന്തോഷത്തില്‍ മൊബൈല്‍ സോഫയിലേക്ക് വലിചെറിഞ്ഞു "നിനക്കുള്ള പണി വരുന്നുണ്ടെടി" എന്ന ഭാവത്തില്‍ തലയാട്ടി ഭാര്യയെ നോക്കുന്നു. അപ്പോഴും അവര്‍ ആ സ്റ്റാറ്റസ് നു വരുന്ന ലൈക്കുകളും കമന്റുകളും കണ്ടു പുഞ്ചിരി തൂവുകയാണ്. പെട്ടെന്നാണ് അവരുടെ ഭാവം മാറിയതും കണ്ണുകള്‍ ആമ വെള്ളത്തില്‍ നിന്നും പൊങ്ങിവരുന്നത് പോലെ പുറത്തേക്ക് തുറിച്ചു വന്നതും. "In a complicated Relationship" എന്നും പറഞ്ഞു സ്വന്തം ഭാര്യയെ ടാഗ് ചെയ്ത ഭര്‍ത്താവിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി നില്‍ക്കുന്ന ഭാര്യ. അതിനു ശേഷം എന്ത് നടന്നു എന്നുള്ളത് പിന്നെ വിവരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു.
വൈകീട്ട് വീട്ടിലേക്ക് കയറി വരുന്ന ആ കൊച്ചു കുട്ടിയുടെ വിഷമം വിവരിച്ചു രംഗം വഷളാക്കുന്നില്ല :D :D :D
Note: അഞ്ചു മിനിട്ടുകൊണ്ട് ചിന്തിച്ചു പത്തു മിനിട്ട് കൊണ്ട് എഴുതിത്തീര്‍ത്ത ഈ ചെറു കഥയ്ക്കുള്ള പോരായമകള്‍ പൊറുക്കുക. :) :) :)